---
title: "ഡൽഹി കാൾക്കാജിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുത്തിക്കൊന്നു; 2 പേർ കസ്റ്റഡിയിൽ"
english_title: "Class 11 Student Stabbed to Death in Delhi Kalkaji, 2 Detained"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373611/delhi-kalkaji-class-11-student-stabbed-death-2-detained`"
published_at: "2026-07-21T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5ecb82a8409_images_(11).jpeg"
keywords: ["Delhi", "Kalkaji", "Student Murder", "Syed Hussain", "Crime"]
---

# ഡൽഹി കാൾക്കാജിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുത്തിക്കൊന്നു; 2 പേർ കസ്റ്റഡിയിൽ

> **Lead Summary:** **ഡൽഹി**: ഡൽഹി കാൾക്കാജിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 19 കാരനായ പ്ലസ് വൺ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**ഡൽഹി**: ഡൽഹി കാൾക്കാജിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 19 കാരനായ പ്ലസ് വൺ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാൾക്കാജിയിലെ എംസിഡി പ്രൈമറി കോ-എഡ് സ്കൂളിലെ വിദ്യാർത്ഥിയായ സയ്യദ് ഹുസൈൻ (19) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ കാൾക്കാജി ബി ബ്ലോക്ക് ഡിഡിഎ ഫ്ലാറ്റിന് സമീപമുള്ള പാർക്കിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായതായി കാണിച്ച് പോലീസിന് വിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായി കുത്തേറ്റ നിലയിലായിരുന്നു സയ്യദ്.

ഉടൻ തന്നെ ആംബുലൻസ് ജീവനക്കാർ സിപിആർ നൽകി വിദ്യാർത്ഥിയെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സയ്യദ് മരിച്ചതായി പോലീസ് അറിയിച്ചു.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തർക്കത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373611/delhi-kalkaji-class-11-student-stabbed-death-2-detained`)